തിരുവനന്തപുരം:ബാര്‍ക്കോഴക്കേസില്‍ കെഎം മാണിക്ക് വലിയ തിരിച്ചടി.കേസില്‍ മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി.തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് റിപ്പോര്‍ട്ട് തള്ളിയത്.പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം.മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവുകളില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്.അന്വേഷണം പൂര്‍ണമായിരുന്നില്ലെന്ന് കോടതി പറഞ്ഞു.
പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനു ധനമന്ത്രിയായിരുന്ന കെ എം മണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്.യുഡിഎഫ് ഭരണകാലത്തുള്‍പ്പെടെ മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.മൂന്നിലും തെളിവില്ലെന്നു കാണിച്ച് മാണിക്ക് ക്ലീന്‍ ചിററ് നല്‍കുകയായിരുന്നു.
അന്വേഷണ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയോ, അല്ലെങ്കില്‍ നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി നേരിട്ട് കേസെടുക്കണമെന്നുമാണ് കേസില്‍ കക്ഷി ചേര്‍ന്ന വി.എസ്.അച്യുതാനന്ദന്, ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേശ്,എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്, വി.മുരളീധരന് എംപി എന്നിവര്‍ കോടതി
യില്‍ ആവശ്യപ്പെട്ടത്.