കൊച്ചി:സംഗീതജ്ഞന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശന് തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നല്കി.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് അനുമതി നല്‍കിയത്. നിലവില്‍ കാക്കനാട് ജയിലില്‍ക്കഴിയുന്ന പ്രകാശന് തമ്പിയെ രണ്ടു ദിവസത്തിനകം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
കൊല്ലത്തെ ജ്യൂസ് കടയില്‍ നിന്നും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് എടുത്തുകൊണ്ടുപോയതായി പ്രകാശന് തമ്പി ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു.തുടര്‍ന്ന് കടയുടമ ഷംനാദിന്റെ മൊഴിയെടുത്തപ്പോള്‍ ദൃശ്യങ്ങള്‍ കൊണ്ടുപോയ കാര്യം സമ്മതിച്ചെങ്കിലും പിന്നീട് ഇയാള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ മൊഴി മാറ്റുകയായിരുന്നു.പോലീസാണ് ദൃശ്യങ്ങള്‍ കൊണ്ടുപോയതെന്നാണ് ഷംനാദ് പറയുന്നത്.