കൊല്ലം:ബാലഭാസ്കറിന്റെ മരണത്തില്‍ നിര്‍ണ്ണായക മൊഴി നല്കിയ കൊല്ലത്തെ ജ്യൂസ് കടയുടമ ഷംനാദ് മൊഴി മാറ്റിപ്പറഞ്ഞു. അപകടത്തിനു ശേഷം പ്രകാശന് തമ്പി കടയിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവെന്നാണ് നേരത്തേ ഷംനാദ് ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയത്.എന്നാല്‍ പ്രകാശന് തമ്പിയെ അറിയില്ലെന്നും ഇയാള്‍ കടയില്‍ വന്നിട്ടില്ലെന്നും ഷംനാദ് പറയുന്നു.കടയില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചുകൊണ്ടുപോയത് പോലീസാണെന്നും ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രകാശന് തമ്പി ഹാര്‍ഡ് ഡിസ്ക് സഹിതം കൊണ്ടുപോയശേഷം തിരികെക്കൊണ്ടുവന്നെന്നാണ് ഷംനാദ് മൊഴി നല്‍കിയതെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്.ദൃശ്യങ്ങള്‍ നശിപ്പിച്ചിരിക്കാമെന്നും അന്വേഷണസംഘം കരുതുന്നു.ഹാര്‍ഡ് ഡിസ്ക് പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്.
വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് പിടിയിലായപ്പോഴാണ് പ്രകാശന് തമ്പി ബാലഭാസ്കറിന്റെ സൃഹൃത്തായിരുന്നെന്ന് പോലീസ് മനസിലാക്കുന്നത്.പിന്നീട് ബാലഭാസ്കറിന്റെ കുടുംബം പ്രകാശന് തമ്പിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു.