തിരുവനന്തപുരം:അപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പോലീസ്.പാലക്കാട്ടുള്ള ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ ബാലഭാസ്‌കര്‍ നല്‍കിയ എട്ടു ലക്ഷം രൂപ ബാങ്ക് വഴി തന്നെ ഡോക്ടര്‍ മടക്കി നല്‍കിയെന്നും ഇതിന്റെ രേഖകളും ഡോക്ടര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അതേസമയം ഡ്രൈവറായ അര്‍ജുന്‍ രണ്ടു ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.എടിഎമ്മിലെ പണം കവര്‍ന്ന കേസിലെ പ്രതികളെ സഹായിച്ചതിന് ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
എന്നാല്‍ പോലീസ് റിപ്പോര്‍ട്ടിനെ തള്ളിയ ബാലഭാസ്‌കറിന്റെ പിതാവ് സികെ ഉണ്ണി മകന്റെ മരണത്തിലെ ദുരൂഹത ആവര്‍ത്തിച്ചു.നിലവിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങളില്‍ ദുരുഹതയില്ലെന്നു പറയുന്നത് തെറ്റാണെന്നും തന്റെ മൊഴി പോലും എടുക്കാതെയാണ് ദുരുഹതയില്ലെന്നു പൊലീസ് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.ആയുര്‍വേദ റിസോര്‍ട്ടിലെ സ്ത്രീയുമായുള്ള സാമ്പത്തിക ഇടപാടും സമഗ്രമായി അന്വേഷിക്കണമെന്ന് സി.കെ.ഉണ്ണി ആവശ്യപ്പെട്ടു.