ഭരണത്തിൽ അഞ്ചു വർഷം പൂർത്തിയാക്കിയ ബി ജെ പി വളരെ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനിറങ്ങിയത് .മുഖ്യമന്ത്രി രഘുബർ ദാസ് ജംഷഡ്പൂർ ഈസ്റ്റിലാണ് മത്സരിച്ചത് .ഇപ്പോൾ ലഭ്യമാകുന്ന വിവരമനുസരിച്ച് രഘുബർദാസ് പിന്നിലാണ് .ജാർഖണ്ഡിൽ ബി ജെ പി മുന്നണികളൊന്നുമില്ലാതെ ഒറ്റയ്ക്കാണ് മത്സരിച്ചത് .എൺപത്തൊന്നു നിയോജകമണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത് .കോൺഗ്രസ് ,ജെ എം എം സഖ്യം മഹാസഖ്യമെന്ന പേരിലാണ് മത്സരത്തിനിറങ്ങിയത് .ആർ ജെ ഡി യുടെ പിന്തുണയും മഹാസഖ്യത്തിനാണ് .മഹാ സഖ്യം കേവല ഭൂരിപക്ഷത്തിനു വേണ്ടത് കഷ്ടിച്ച് കടന്നതായാണ് ലഭിക്കുന്ന വിവരങ്ങളനുസരിച്ചു മനസ്സിലാകുന്നത് .അതിനാൽ മറ്റു ചെറു കക്ഷികളെയും സ്വാതന്ത്രരെയും കൂടെ ഉറപ്പിച്ചു നിർത്താൻ കോൺഗ്രസ് ശ്രമം തുടങ്ങി .
അമിത് ഷാ ,നരേന്ദ്രമോദി എന്നിവരുടെ പത്തോളം റാലികളാണ് ജാർഖണ്ഡിലുടനീളം ബി ജെ പി നടത്തിയത് .ദേശീയ വിഷയങ്ങൾ ഉയർത്തിയാണ് ബി ജെ പി ജാർഖണ്ഡ് തെരഞ്ഞെടുപ്പിനെ നേരിട്ടത് .പൗരത്വ ഭേദഗതി ബില്ലും സംസ്ഥാനത്തു വലിയ ചർച്ചയായി .ജാർഖണ്ഡിലെ ആദിവാസി മേഖലയിലാണ് ബി ജെ പിക്ക് കൂടുതൽ തിരിച്ചടി നേരിട്ടത് .