തിരുവനന്തപുരം:ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായിരുന്ന ബിഗ്ബോസ ഏറ്റവുംമധികം ചര്‍ച്ചയായത് ഒരു പ്രണയത്തിന്റെ പേരിലായിരുന്നു.അവതാരകയും നടിയുമായ പേളീ മാണിയും സീരിയല്‍ നടനായ ശ്രീനിഷ് അരവിന്ദും തമ്മിലുള്ള പ്രണയം.ആദ്യ ഘട്ടത്തില്‍ കാര്യമായ ചലനമുണ്ടാക്കാതെ കടന്നുപോയ റിയാലിറ്റി ഷോ റേറ്റിംഗിലെത്തിയത് ഇവരുടെ പ്രണയം മൂലമാണെന്നു പറയാം.അതേസമയം പേളിയുടേയും ശ്രീനിഷിന്റേയും പ്രണയം ഗെയിമിന്റെ ഭാഗമാണെന്നും ഷോയുടെ പുറത്തെത്തിയാല്‍ ഇവര്‍ പിരിയുമെന്നുമായിരുന്നു ബിഗ്ബോസ് മല്സരാര്ത്ഥികളുള്പ്പെടെ പറഞ്ഞത്.എന്നാല്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചുകൊണ്ട് പേളിയുടേയും ശ്രീനിഷിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്.
വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചപ്പോഴാണ് ഇവരുടെ ആരാധകര്‍ പോലും വിവരമറിയുന്നത്.ഇന്നലെ ആലുവയിലെ ഒരു ഹോട്ടലില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.ശ്രീനി ഗോള്‍ഡന്‍ നിറമുള്ള കുര്‍ത്തയും പേളി പച്ച നിറത്തിലുള്ള ലഹങ്കയുമാണ് ചടങ്ങില്‍ ധരിച്ചിരുന്നത്.
അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് അറിയുന്നത്.