ബംഗളൂരു: ചിക്കമംഗളൂരിലെ ബിജെപി ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍വറിനെ അജ്ഞാത സംഘം കൊലപ്പെടുത്തി. ചിക്കമംഗളൂരിലെ ഗൗരി കലുവേ പ്രദേശത്തുവച്ചാണ് സംഭവം. ബൈക്കിലെത്തിയ സംഘം ഇയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.