ഡല്‍ഹി:നരേന്ദ്രമോദിയുടെ എന്‍ഡിഎ സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും.352 സീറ്റുകള്‍ നേടിയ എന്‍ഡിഎ മുന്നണിയില്‍ 304 സീറ്റുകളില്‍ ബിജെപി ഒറ്റയ്ക്ക് നേട്ടമുണ്ടാക്കി.ഇത് രണ്ടാം തവണയാണ് എന്‍ഡിഎ അധികാരത്തിലെത്തുന്നത്.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേരും.നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി യോഗം തെരഞ്ഞെടുക്കും.നരേന്ദ്രമോദി വാരാണസിയില്‍ നിന്നും 4,79,505 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഗാന്ധിനഗറില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഭൂരിപക്ഷം 5.10 ലക്ഷമാണ്.അമിത്ഷാ മന്ത്രിസഭയിലുണ്ടാവുമെന്നും സൂചനകളുണ്ട്.പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.