പത്തനംതിട്ട:താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണം ശുദ്ധ അസംബന്ധമെന്ന് പി ജെ കുര്യന്.തെറ്റായ പ്രചരണം നടത്തുന്നത് ആരാണെന്ന് കണ്ടുപിടിക്കണമെന്നും കുര്യന് പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയിലെ നേതാക്കളുമായി നല്ല ബന്ധമുണ്ടെന്നതുകൊണ്ട് താന്‍ അവരുടെ ആളായി എന്നല്ല അര്‍ത്ഥം. തെറ്റായ പ്രചാരണം മര്യാദകേടാണ്. ഇത് നടത്തുന്നത് കോണ്‍ഗ്രസിലുള്ളവര്‍ തന്നെയാണോയെന്ന് കണ്ടെത്തണമെന്നും പി ജെ കുര്യന് പറഞ്ഞു.സ്ഥാനാര്‍ത്ഥിയാവണമെങ്കില്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാവാമായിരുന്നു.ഇതിലും വലിയ ഓഫര്‍ വന്നിട്ടും സ്വീകരിച്ചിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടേപ്പാള് വേണ്ട എന്ന പറഞ്ഞ ആളാണ് താനെന്നും പിജെ കുര്യന് പറഞ്ഞു. മാധ്യമങ്ങള്‍ അസത്യം പ്രചരിപ്പിക്കരുത്.താന്‍ ഇപ്പോഴും യുഡിഎഫ് പരിപാടികള്‍ പങ്കെടുക്കുന്നുണ്ടെന്നും പിജെ കുര്യന്
പറഞ്ഞു.