ന്യൂഡല്‍ഹി:എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു.ബിജെപി ദേശീയ ആസ്ഥാനത്ത് വെച്ച് പാര്‍ട്ടി പ്രവര്‍ത്തനാധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ്് അബ്ദുള്ളക്കുട്ടി സംത്വം സ്വീകരിച്ചത്.ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലീമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.മുസ്ലീങ്ങള്‍ക്കും ബിജെപിക്കും ഇടയിലെ വിടവ് അകറ്റാനാണ് ഇനി താന്‍ പ്രവര്‍ത്തിക്കുകയെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
നരേന്ദ്രമോദിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. മോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.പോസ്റ്റിലുടനീളം മോദിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പുകഴ്ത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി ദില്ലിയില്‍ നരേന്ദ്രമോദിയെയും അമിത്ഷായേയും കണ്ട് ബിജെപി അംഗത്വം ഉറപ്പിച്ചു. ബിജെപിയില്‍ ചേരാന്‍ മോദി തന്നോട് ആവശ്യപ്പെട്ടതായും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.