പശ്ചിമ ബംഗാളിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും സീറ്റുകൾ നോട്ടമിട്ടു രാഷ്ട്രീയ നീക്കങ്ങൾ മമതാ ബാനർജി ആരംഭിച്ചു .അയൽ സംസ്ഥാനങ്ങളായ ജാർഖണ്ഡ്,ഒറീസ്സ ,ആസ്സാം എന്നീ സംസ്ഥാനങ്ങളിൽ തൃണമൂൽ മത്സരിക്കും എന്ന് മമത പ്രഖ്യാപിച്ചു കഴിഞ്ഞു . അറിയപ്പെടുന്ന പ്രധാനമന്ത്രി സ്ഥാനാർഥിയായ മമത 2019 ലോക് സഭ ഇലക്ഷൻ മുന്നിൽകണ്ട് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസിനാകും കൂടുതൽ തലവേദന സൃഷ്ടിക്കുക .ബി ജെ പി വിരുദ്ധ വോട്ടുകൾ വിഘടിക്കുകയാകും മമതയുടെ പാർട്ടി മത്സരിക്കുന്ന സ്ഥലങ്ങളിൽ കോൺഗ്രസ് അഭിമുഘീകരിക്കാൻ പോകുന്ന മുഖ്യ പ്രശ്നം .