മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഓഷിവാരാ പോലീസ് സ്റ്റേഷനില്‍ ഹാജരായി.എന്നാല്‍ നേരത്തേ സമ്മതിച്ച പ്രകാരം ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ നല്‍കിയില്ല. അസുഖമായതിനാല്‍ രക്തസാമ്പിളുകള്‍ എടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ബിനോയ് കോടിയേരി ആവശ്യപ്പെടുകയായിരുന്നു. കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ബിനോയ് ഡിഎന്‍എ ടെസ്റ്റിനു ഹാജരാകണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു.
ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന മുന്‍കൂര്‍ ജാമ്യവ്യവസ്ഥ അനുസരിച്ചാണ് ബിനോയ് കോടിയേരി ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ബിനോയ് കോടിയേരി അറിയിച്ചു.