മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2013 ഏപ്രില്‍, മെയ് മാസങ്ങളില്‍ യുവതിയുടെ അക്കൗണ്ടിലേക്ക് ഏഴര ലക്ഷം രൂപ ബിനോയ് അയച്ചതിന്റെ രേഖകള്‍ പുറത്തു വന്നു. ഐ.സി.ഐ.സിഐ ബാങ്കിന്റെ അക്കൗണ്ടിലേക്ക് മൂന്ന് തവണയായാണ് പണം അയച്ചിരിക്കുന്നത്. ബാങ്ക് രേഖകളില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പേര് ബിനോയ് എന്നാണ്.
ബിനോയിക്കെതിരെ തെളിവായി യുവതി സമര്‍പ്പിച്ച പാസ്‌പോര്‍ട്ടിലെ വിവരങ്ങളും പുറത്തു വന്നു.2014ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ്.
അതേസമയം ബിനോയ് കോടിയേരി ഇപ്പോഴും ഒളിവിലാണ്.ബിനോയിക്കെതിരെ ഇപ്പോള്‍ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കില്ല.ബിനോയ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കുന്നതിനാലാണ് നടപടികള്‍ തുടങ്ങാത്തത്. ബിനോയിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് പറയപ്പെടുന്നത്.