കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി വീണ്ടും കന്യാസ്ത്രീകള്‍.തങ്ങള്‍ തിരുവസ്ത്രം ഉപേക്ഷിച്ചതിനുകാരണം ബിഷപ്പിന്റെ മോശം പെരുമാറ്റമാണെന്ന് രണ്ട് കന്യാസ്ത്രീകള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.ഇതോടെ പരാതിക്കാരിയായ കന്യാസ്ത്രീയടക്കം നാലുപേരാണ് ബിഷപ്പിനെതിരെ മൊഴി നല്‍കിയിട്ടുള്ളത്.
ബിഷപ്പ് പലപ്പോഴും ലൈംഗികച്ചുവയോടെ പെരുമാറിയിരുന്നു.എന്നാല്‍ പരാതി നല്‍കിയപ്പോള്‍ ബിഷപ്പിന്റേയും സഭയുടേയും ഭാഗത്തുനിന്നുമുണ്ടായ സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് തിരുവസ്ത്രം ഉപേക്ഷിച്ചതെന്നുമാണ് കന്യാസ്ത്രീകളുടെ മൊഴി.
അതേസമയം അന്വേഷണം ശക്തമാക്കണമെന്നും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ കുടുംബം തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും.