ജലന്ധര്‍:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയായ ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 10 കോടി രൂപ പിടിച്ചെടുത്തു.ഇന്നലെ രാത്രി പ്രതാപ് പുരയിലെ ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ ജനറേറ്റര്‍ ഓഫീസില്‍ നടത്തിയ റെയ്ഡിലാണ് ചാക്കില്‍ കെട്ടിയ നിലയില പണം കണ്ടെത്തിയത്. ദില്ലിയില്‍ നിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ് നടത്തിയതും ആന്റണി മാടശ്ശേരിയെ കസ്റ്റഡിയിലെടുത്തതും.വൈദികനൊപ്പം ഒരു സ്ത്രീയെയും ഒരു സ്ത്രീയും മറ്റു രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കുമെന്നാണ് പഞ്ചാബ് പോലീസ് അറിയിച്ചത്.പണത്തിന്റെ ഉറവിടം സംബന്ധിച്ച് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്.