പാലാ (കോട്ടയം):കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അടുത്തമാസം ആറുവരെ റിമാന്‍ഡുചെയ്തു.തുടര്‍ന്ന് പാലാ സബ്ജയിലിലേക്കു മാറ്റി.ജലന്ധറിലെ കൊട്ടാര സമാനമായ ബിഷപ്പ് ഹൗസിലെ സൗകര്യങ്ങളില്‍ കഴിഞ്ഞ സഭയുടെ പരമാധികാരി ഇപ്പോള്‍ കഴിയുന്നത് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍.കൂട്ടിനായി രണ്ട് പെറ്റി കേസ് പ്രതികളും.സി ക്ലാസ് ജയില്‍ ആയതിനാല്‍ കട്ടില് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കില്ല.
പാലാ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ബിഷപ്പിനെ റിമാന്‍ഡു ചെയ്തത്.കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.തന്റെ വസ്ത്രങ്ങള്‍ അടക്കമുള്ളവ പോലീസ് ഊരിവാങ്ങിയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയോട് പരാതിപ്പെട്ടു.ചോദ്യംചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തില്‍ നുണ പരിശോധന അടക്കമുള്ളവയിലേക്ക് നീങ്ങാനാണ് പോലീസ് ഒരുങ്ങുന്നത്.ഇതുസംബന്ധിച്ച അപേക്ഷ പോലീസ് ഉടന്‍ നല്‍കിയേക്കും.