പട്ന:പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടകൊലപാതകം.
കന്നുകാലി മോഷണം ആരോപിച്ച് മധ്യവയസ്‌കനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നു.അമ്പത്തഞ്ചുകാരനായ കാബുള്‍ മിയാനെയാണ് ബിഹാറിലെ അരാരിയ ഗ്രാമത്തില്‍ 500 ഓളം വരുന്ന പ്രദേശവാസികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.ഇയാളെ ആള്‍ക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.ഡിസംബര്‍ 29 നു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ എന്‍ഡിടിവിയാണ് പുറത്തുവിട്ടത്.
മുസ്ലിം മിയാന്‍ എന്നയാളുടെ നേതൃത്വത്തിലുളള സംഘമാണ് അക്രമം നടത്തിയത്.കാബുള്‍ മിയാന്റെ വസ്ത്രങ്ങള്‍ ഊരിമാറ്റിയശേഷം ക്രൂരമായി മര്‍ദിച്ചു. തനിക്ക് മോഷ്ടിക്കേണ്ട കാര്യമില്ലെന്നും ഉപദ്രവിക്കരുതെന്നും കരഞ്ഞ് പറഞ്ഞിട്ടും സംഘം അതു കേള്‍ക്കാതെ മരിക്കുന്നതു വരെ മര്‍ദ്ദനം തുടരുകയായിരുന്നു. ദൃശ്യങ്ങള്‍ എടുത്ത് ഓണ്‍ലൈനില്‍ ഇടാനും ചിലര്‍ പറയുന്നുണ്ട്.എന്നാല്‍ ഒരാഴ്ചകഴിഞ്ഞിട്ടും ഇന്ന് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഇതുവരെ അക്രമികളില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല.