ബ്രസീലിയ:ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് 40 പേര്‍മരിച്ചു. മുന്നൂറോളം പേരെ കാണാതായിട്ടുണ്ട്.മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തോളം പേര് ഭവനരഹിതരായി. തെക്ക് കിഴക്കന്‍ ബ്രസീലിലെ ബ്രുമാഡിഞ്ഞോ പട്ടണത്തിലുള്ള സ്വകാര്യ ഖനന കമ്പനിയായ വലെയിലെ അണക്കെട്ടാണ് തകര്‍ന്നത്.282 അടി ഉയരത്തിലുള്ള അണക്കെട്ടിന 42 വര്‍ഷം പഴക്കമുണ്ട്.അണക്കെട്ട് തകര്‍ന്ന് ഒഴുകിയെത്തിയ ലക്ഷക്കണക്കിന് ടണ്‍ ഇരുമ്പ് മാലിന്യം കലര്‍ന്ന ചെളിവെള്ളത്തിലാണ് ആളുകള്‍ മുങ്ങിപ്പോയത്.
ചെളിയില്‍ പുതഞ്ഞുപോയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കാണാതായവരെല്ലാം ഖനിയിലെ തൊഴിലാളികളാണെന്നു പറയപ്പെടുന്നു. അപകടത്തില്‍നിന്നും നൂറിലധികം പേരെ രക്ഷപ്പെടുത്തി. ബ്രസീല്‍ പ്രസിഡന്റ് ജയ്ര് ബോല്‍സോനാറോ അപകട സ്ഥലം സന്ദര്‍ശിച്ചു.