കൊച്ചി:സര്‍ക്കാര്‍ ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്ക് നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് ഹര്‍ജി തള്ളിയത്.
ബ്രൂവറി,ബ്ലെന്‍ഡിങ് കമ്പനികള്‍,എക്സൈസ് കമ്മീഷണര്‍,സംസ്ഥാന സര്‍ക്കാര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കി സി വി തോമസ് എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്.ബ്രൂവറി അഴിമതി സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ബ്രൂവറിയില്‍ അഴിമതിയാരോപിച്ച് പ്രതിപക്ഷം വലിയ രീതിയില്‍ പ്രക്ഷോഭം തുടങ്ങാനിരിക്കെയാണ് ബ്രൂവറി അനുമതി സര്‍ക്കാര്‍ റദ്ദാക്കിയത്.