തിരുവനന്തപുരം:ബ്രൂവറിയില്‍ നടന്നത് വന്‍ അഴിമതിയാണെന്നും എക്സൈസ് മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.വന്‍കിടക്കാരായ മദ്യരാജാക്കന്മാര്ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഇടപെടലെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ ആരോപിച്ചു.കേരളത്തിനകത്തും പുറത്തുമുള്ള മദ്യരാജാക്കന്മാര്ക്ക് കൊടുത്ത അനുമതിയാണ് മുഖ്യമന്ത്രി വെള്ളപൂശാന്‍ ശ്രമിക്കുന്നത്.ആടിനെ പട്ടിയാക്കാന്‍ മുഖ്യമന്ത്രിക്ക് അസാമാന്യമായ പ്രാവീണ്യമുണ്ടെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും ചെന്നിത്തല പറഞ്ഞു.പ്രതിപക്ഷ ആരോപണം തെറ്റാണെന്നും ബ്രൂവറി അനുവദിച്ചതില്‍ യാതൊരു തെറ്റും ഇല്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തിന് മറുപടിയായാണ് ചെന്നിത്തല ഇതു പറഞ്ഞത്.
എക്സൈസ് ഉദ്യോഗസ്ഥരെ മറികടന്നാണ് ശ്രീചക്ര ഡിസ്റ്റിലറിക്ക് അനുമതി നല്‍കിയത്.അഴിമതി നടത്താന്‍ വേണ്ടി തീരുമാനം വൈകിപ്പിച്ചു.ഏഴ് മാസത്തോളം ഇതിന്റെ ഫയല്‍ എക്സൈസ് മന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നു.പ്രളയത്തിന്റ മറവില്‍ ഡീല്‍ ഉറപ്പിച്ചപ്പോള്‍ ലൈസന്‍സ് നല്‍കുകയാണ് ഉണ്ടായത്.ഡെപ്യൂട്ടി സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറി എക്സൈസും ക്യാബിനറ്റ് തീരുമാനം നയമാണെന്ന കാരണത്താല്‍ ഡിസ്റ്റിലറികള്‍ ഇനി അനുവദിക്കാനാകില്ലെന്ന് എഴുതിയ ഫയല്‍ ഏഴു മാസത്തിലധികം മന്ത്രിയുടെ ഓഫീസില്‍ വിശ്രമിച്ചു.ഇത് അഴിമതിക്ക് വേണ്ടിയായിരുന്നു.
8-12-2017 ല്‍ എക്സൈസ് വകുപ്പ് മന്ത്രിക്ക് ലഭിച്ച ഫയല്‍ 14-6-2018 ന് എക്സൈസ് മന്ത്രി എല്ലാം മറികടന്ന് ഡിസ്റ്റലറിക്ക് അനുമതി കൊടുക്കുകയാണ് ഉണ്ടായത്.തനിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യംങ്ങള്‍ പറയുന്നത്.ഇത് വസ്തുതയാണോയെന്ന് എക്സൈസ് മന്ത്രി പറയണം.അല്ലെങ്കില്‍ അദ്ദേഹം രാജിവെക്കാന്‍ തയ്യാറാകണം.