തിരുവനന്തപുരം:ബ്രൂവറി ലൈസന്‍സ് അനുമതി നല്‍കിയതിലെ അഴിമതി ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷം.അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി.മുഖ്യമന്ത്രിയെയും എക്‌സൈസ് മന്ത്രിയയെും പ്രതിയാക്കണമെന്ന് ഹര്‍ജിയിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കേസെടുക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.രമേശ് ചെന്നിത്തല നേരിട്ടെത്തിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ബ്രൂവറി അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണര്‍ പി സദാശിവത്തിന് നാല് തവണ കത്ത് നല്‍കിയിരുന്നു.എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം ഗവര്‍ണര്‍ തള്ളിയിരുന്നു.ഹൈക്കോടതിയില്‍ കേസെത്തിയപ്പോള്‍ ബ്രൂവറി അനുമതികള്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.തുടര്‍ന്ന് കേസ് ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു.ഈ കോടതി തീരുമാനം കൂടി പരിഗണിച്ചാണ് ഗവര്‍ണര്‍ അന്വേഷണം എന്ന ആവശ്യം തള്ളിയത്.