തിരുവനന്തപുരം:പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ബ്രൂവെറിയില്‍ അഴിമതിയാരോപിക്കുന്നത് സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയത് സര്‍ക്കാരിന്റെ നയം അനുസരിച്ചാണ്.ബ്രൂവറികള്‍ അനുവദിയ്ക്കുന്നതിലൂടെ മദ്യത്തിന്റെ ഇറക്കുമതി കുറയ്ക്കും.അതുവഴി അന്യസംസ്ഥാന മദ്യക്കമ്പനികള്‍ക്ക് നഷ്ടമുണ്ടാകും.ഇതില്‍ അസ്വസ്ഥരായിട്ടാണോ പ്രതിപക്ഷം ആരോപണമുന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ബ്രൂവറികള്‍ പുതുതായി തുടങ്ങുന്നത് തൊഴിലവസരം കൂട്ടും, നികുതി വരുമാനത്തിലും വര്‍ധനയുണ്ടാകും.ഇടത് സര്‍ക്കാരിന്റെ മദ്യനയത്തില്‍ ആശങ്ക വേണ്ടെന്നും അര്‍ഹരല്ലാത്ത ആര്‍ക്കും ബ്രൂവറി ലൈസന്‍സ് നല്‍കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പത്രപ്പരസ്യം നല്‍കിയല്ല ബ്രൂവറികള്‍ നല്‍കുന്നത്.അത് ചെന്നിത്തലയ്ക്കും അറിയാം.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരുകളും പത്രപ്പരസ്യം നല്‍കിയല്ല,ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.ബ്രൂവറികള്‍ അനുവദിയ്ക്കുന്ന കാര്യം മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരേണ്ട കാര്യമില്ല. ബ്രൂവറി റൂള്‍സ് അനുസരിച്ച് ഒരു വകുപ്പിന് മന്ത്രിസഭാ യോഗത്തില്‍ അനുമതി തേടേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.