പ്രമേഹ രോഗികള്‍ പ്രധാനമായും ശ്രദ്ധ ചെലുത്തേണ്ടത് ശരിയായ ആഹാരം തിരഞ്ഞെടുക്കുന്ന കാര്യത്തിലാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാത്ത തരം ആഹാരങ്ങളാവണം പ്രമേഹ രോഗികള്‍ എപ്പോഴും തിരഞ്ഞെടുക്കേണ്ടത്.
കാര്‍ബോ ഹൈഡ്രേറ്റ് അഥവാ ജി ഐ എഴുപതിനു മുകളിലുളള ആഹാരസാധനങ്ങളായ ഉരുളക്കിഴങ്ങ്, കോണ്‍ഫഌ്‌സ്, പച്ചരി, തണ്ണിമത്തന്‍ എന്നിവ രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കൂട്ടും. അതിനാല്‍ ഇവ ഒഴിവാക്കിയുള്ള ആഹാരം കഴിക്കാന്‍ പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
റിഫൈന്‍ ചെയ്ത ധാന്യപ്പൊടികള്‍ പ്രമേഹത്തിന് നല്ലതല്ല. ധാന്യങ്ങളുടെ തവിട്, തൊലി തുടങ്ങിയവ കളയാതെ കഴിക്കുന്നതാണ് നല്ലത്. അതുപോലെ കൂവരക്, ഗോതമ്പ് തുടങ്ങിയവ കഴിക്കുമ്പോള്‍ തൊലിസഹിതം പൊടിപ്പിക്കുകയും അരിച്ചു കളയാതെ കഴിക്കുകയും വേണം.
ഭക്ഷണത്തിലെ സമയക്രമവും നിയന്ത്രണവും പ്രമേഹരോഗികള്‍ക്ക് ആവശ്യമാണ്. എങ്കില്‍ മാത്രമേ പ്രമേഹരോഗത്തെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്തി ഗുളികകളുടെ അമിതോപയോഗത്തില്‍ നിന്നും രക്ഷനേടാനാകൂ.