ഡൽഹി: കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയിന്മേൽ ഏറ്റവും വലിയ പ്രതിഷേധ പ്രകടനത്തിന്  നേതൃത്വം നൽകിയ ചന്ദ്ര ശേഖർ അസദിന് ജാമ്യം ലഭിച്ചു .ഡൽഹി തിസ് ഹസാരി കോടതിയാണ് ജാമ്യം അനുവദിച്ചത് .ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത് .ചന്ദ്രശേഖർ ആസാദ് ഡൽഹിയിൽ പ്രവേശിക്കരുത് എന്ന് വ്യവസ്ഥയുണ്ട് .
നിരോധനാജ്ഞ ലംഘിച്ച് ജുമാ മസ്‌ജിദിൽ നിന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യ ഗേറ്റിലേക്ക്  ജാഥ നയിച്ചു എന്നതാണ് ചന്ദ്രശേഖർ ആസാദിനെതിരെ ചുമത്തപ്പെട്ട കുറ്റം .ആസാദ് നേതൃത്വം നൽകിയ ജാഥ ദേശീയ ശ്രദ്ധ തന്നെ നേടിയിരുന്നു .കേന്ദ്ര സർക്കാരിന് വലിയ ക്ഷീണവുമുണ്ടാക്കി .തുടർന്ന് അടുത്ത ദിവസം പുലർച്ചെയായിരുന്നു  അറസ്റ്റ് .കഴിഞ്ഞ മാസം 21 മുതൽ ആസാദ് ജയിലിലായിരുന്നു .