സന്നിധാനം:ശബരിമലയില്‍ മകരവിളക്ക് കണ്ട് സായൂജ്യമടഞ്ഞ് ഭക്തലക്ഷങ്ങള്‍.വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം മകരവിളക്ക് കണ്ടതോടെ ശബരിമല ഭക്തിസാന്ദ്രമായി.ദിവസങ്ങളായി പര്‍ണശാലകള്‍ കെട്ടി കാത്തിരുന്ന ഭക്തരാണ് മകരവിളക്ക് കണ്ട് തൊഴുതത്.അതേ സമയം തന്നെ ആകാശത്ത് മകരസംക്രമനക്ഷത്രവും തെളിഞ്ഞു.
വൈകിട്ട് ആറേകാലോടെയാണ് തിരുവാഭരണം സന്നിധാനത്തെത്തിയത്.മരക്കൂട്ടത്ത് വൈകിട്ട് അഞ്ചരയോടെ എത്തിയ തിരുവാഭരണഘോഷയാത്രയെ എക്സിക്യൂട്ടീവ് ഓഫീസറും ദേവസ്വംബോര്‍ഡ് പ്രസിഡന്റും ഉള്‍പ്പടെയുള്ളവര്‍ വരവേറ്റു.പതിനെട്ടാം പടിയിലെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവര്,മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.തുടര്‍ന്ന് ദീപാരാധനയ്ക്കായി നടയടച്ചു.ശ്രീകോവിലിന് മുന്നില്‍ തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പനെ കാണാന്‍ വന്‍ ഭക്തജനത്തിരക്കാണ്.എല്ലാവര്ക്കും അയ്യപ്പ ദര്‍ശനം സാധ്യമാകും വിധം ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.