അട്ടപ്പാടി: മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകളെ വധിച്ച ഏറ്റുമുട്ടലിന്റെ നിജസ്ഥിതിയെക്കുറിച്ചാണ് ഇടതുമുന്നണിയിലെ പ്രധാന കക്ഷികളായ സി പി എമ്മും സി പി ഐ യും കൊമ്പുകോർക്കുന്നത്. കട്ടിൽ മാവോയിസ്റ്റുകൾ പോലീസുകാരാൽ  കൊല്ലപ്പെട്ടത്  പോരാട്ടത്തിനൊടുവിൽ എന്ന് മുഖ്യമന്ത്രി പറയുമ്പോൾ സി പി ഐ പറയുന്നത് ഇത് വ്യാജ ഏറ്റുമുട്ടലെന്നാണ് .സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഈ വെടിവയ്പ്പിനെയും പോലീസ് നടപടിയെയും തുറന്നു വിമർശിച്ചതോടെ മുന്നണിയിൽ തർക്കം രൂപപ്പെട്ടു .പോലീസ് മഞ്ചക്കണ്ടിയിൽ സ്വയരക്ഷക്കായി വെടിവയ്ക്കുകയായിരുന്നു എന്ന് മുഖ്യമന്ത്രി പറയുന്നു .അന്തർ സംസ്ഥാന തലത്തിൽ പല അക്രമങ്ങളും നടത്തിയവരാണ് കൊല്ലപ്പെട്ടവർ .കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പക്കൽ നിന്നും കിട്ടിയ എ കെ 47 തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി പി എം  സി പി ഐ യുടെ വിമർശനങ്ങളെ ചെറുക്കുന്നത്.


മഞ്ചിക്കണ്ടിയിൽ സി പി ഐ പ്രതിനിധി സംഘത്തെ അയച്ചു തെളിവെടുപ്പ് നടത്തി .സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ്ബാബു , പി പ്രസാദ് ,എം എൽ എ മാരായ ഇ കെ വിജയൻ ,മുഹമ്മദ് മുഹ്‌സിൻ  എന്നിവരാണ് സംഭവസ്ഥലം സന്ദർശിച്ചത് .വ്യാജ ഏറ്റുമുട്ടൽ തന്നെയാണ് നടന്നെതെന്നാണ് സംഭവം സന്ദർശിച്ച സി പി ഐ പ്രതിനിധി സംഘവും പറയുന്നു .