മഞ്ചേശ്വരം:ഉപ്പളയില്‍ സിപി എം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു.സോങ്കാല്‍ പ്രതാപ്നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ് (21) ആണ് മരിച്ചത്.ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലിലാണ് കൊലപാതകം നടന്നത്.കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സിപിഎം ആരോപിച്ചു.ഇന്ന് ഉച്ചയ്ക്കുശേഷം മഞ്ചേശ്വരം താലൂക്കില്‍ സിപിഎം ഹര്‍ത്താല്‍ നടത്തും.
സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ വീട്ടിലേക്കുപോവുകയായിരുന്ന സിദ്ദീഖിനെ ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്.സിദ്ദിഖിനെ നാട്ടുകാര്‍ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.സിദ്ദീഖിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍കോളജിലേക്കയച്ചു.
അശ്വദ് എന്നയാളാണ് കുത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കും കൂട്ടാളികള്‍ക്കുമായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.കാസര്‍കോട് ഡിവൈഎസ് പി എംവി.സുകുമാരന്‍,കുമ്പള സി ഐ പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണ്.സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്.                                                        വിവരമറിഞ്ഞ് അതേസമയം കൊലയ്ക്ക് പിന്നില്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം കേന്ദ്രങ്ങള്‍ ആരോപിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരത്ത് ഇന്ന് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.മഞ്ചേശ്വരം താലുക്കില്‍ ഉച്ചയക്ക് 12 മണി മുതല്‍ ആണ് ഹര്‍ത്താല്‍.