ന്യൂഡല്‍ഹി: നേപ്പാളിലെ മക്കാലു ബേസ് ക്യാമ്പിന് സമീപം ഹിമമനുഷ്യന്റെ (യതി) കാല്‍പ്പാടു കണ്ടെത്തിയെന്ന വാദവുമായി ഇന്ത്യന്‍ സേന പുറത്തുവിട്ട ചിത്രം യതിയുടേതല്ലെന്ന് നേപ്പാള്‍. കാല്‍പ്പാടുകള്‍ കരടിയുടേതാണെന്നും പ്രദേശത്ത് ഇത് സാധാരണ കാണാറുള്ളതാണെന്നും നേപ്പാള്‍ ആര്‍മി ഉദ്യോഗസ്ഥര്‍ പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ഏപ്രില്‍ ഒമ്പതിന് സൈന്യത്തിന്റെ പര്‍വതാരോഹക സംഘം കണ്ട കാല്‍പ്പാടുകളെന്നു പറഞ്ഞാണ് ഇന്ത്യന്‍ സേന ഔദ്യോഗിക ട്വിറ്ററിലൂടെ ചിത്രം പുറത്തു വിട്ടത്.മക്കാലു ബേസ് ക്യാമ്പിനു സമീപം പതിഞ്ഞ 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പ്പാടിന്റെ ചിത്രമാണ് നല്‍കിയത്. ‘ആര്‍ക്കും ഇതുവരെ പിടികൊടുക്കാത്ത ഹിമമനുഷ്യനെ’ മക്കാലു-ബാരുണ്‍ നാഷനല്‍ പാര്‍ക്കിനു സമീപം മാത്രമാണ് മുന്‍പ് കണ്ടിട്ടുള്ളതെന്നും പറയുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഈ വാദമാണ് നേപ്പാള്‍ സൈന്യം പൊളിച്ചത്.