തിരുവനന്തപുരം:മദ്യപാനികളോട് ദയയില്ലാതെ ബജറ്റ്.സംസ്ഥാനത്ത് മദ്യത്തിന് വില ഇനി കൂടും.രണ്ട് ശതമാനം നികുതിയാണ് മദ്യത്തിന് വര്‍ധിപ്പിച്ചത്.ബിയര്‍ വൈന്‍ നികുതി രണ്ട് ശതമാനം കൂടി.150 കോടി രൂപയാണ് ഇതു വഴി അധികം പ്രതീക്ഷിക്കുന്നത്.സിനിമാ ടിക്കറ്റിനും നിരക്ക് കൂടും.10 ശതമാനം വിനോദ നികുതി ഈടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി.12, 18,28 ശതമാനം ജിഎസ്ടിയുള്ള ഉത്പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് പ്രഖ്യാപിച്ചു. കാല്‍ ശതമാനം സെസ് വന്നതോടെ സ്വര്‍ണ്ണത്തിനും വെള്ളിക്കും വില ഉയരും.
ആഡംഭര വസ്തുക്കളുടെ വില ഉയരും.ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ വിലയും കൂടും.സോപ്പ്, ടൂത്ത് പേസ്റ്റ്,ശീതള പാനീയങ്ങള്‍,ചോക്‌ലേറ്റ്,കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍,മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍,എസി,ഫ്രിഡ്ജ്,പാക്കറ്റ് ഭക്ഷണം,വാഷിംഗ് മെഷീന്‍,പെയിന്റ് എന്നിവയ്ക്കാണ് വില കൂടുന്നത്.