തിരുവനന്തപുരം: മദ്യപിച്ച് പോലീസ് വാഹനത്തില്‍ യാത്ര ചെയ്തതിന് െ്രെകംബ്രാഞ്ച് ഐ.ജി ജയരാജിക്കെതിരെ ഡി.ജി.പിയുടെ ശുപാര്‍ശ പ്രകാരം മുഖ്യമന്ത്രിയുടെ സസ്പെന്ഷന് ഓര്‍ഡര്‍ പുറത്തിറക്കി.
ഐജിയുടെ െ്രെഡവര്‍ക്കെതിരേ മാത്രം കേസെടുക്കാനായിരുന്നു അധികൃതരുടെ ആദ്യ ശ്രമമെങ്കിലും വലിയ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഐജിക്കെതിരെയും െ്രെഡവര്‍ സന്തോഷിനെതിരെയും അഞ്ചല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തിന്രെ റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ഡി.ജി.പി ഐജിയെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്യുകയായിരുന്നു.
ഒക്ടോബര്‍ 25ന് ആയിരുന്നു അഞ്ചല്‍ തടിക്കാട് റോഡരികില്‍ നിര്‍ത്തിയിട്ട പോലീസിന്റെ ഔദ്യോഗിക വാഹനം കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയില്‍ െ്രെകംബ്രാഞ്ച് ഐ.ജി ജയരാജിനെയും വാഹനത്തില്‍ കണ്ടെത്തിയിരുന്നു.