കോട്ടയം:ചെന്നെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തില്‍ യുവതികള്‍ ശബരിമല ദര്‍ശനത്തിനായി തിരിച്ചു.ഒഡീഷ,ഛത്തീസ്ഗഡ്,കര്‍ണാടക, ചെന്നൈ, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് 45 സ്ത്രീകള്‍ പല സംഘങ്ങളായാണ് കോട്ടയത്തേക്ക് തിരിച്ചത്.പോലീസ് സുരക്ഷയോടെയാണ് ഇവര്‍ വരുന്നത്.യുവതികള്‍ നാളെ രാവിലെയോടെ കോട്ടയത്തെത്തും.തുടര്‍ന്ന് ഒരുമിച്ച് മല കയറാനാണ് തീരുമാനം.
ആക്റ്റിവിസ്റ്റുകളായല്ല,വ്രതമെടുത്ത് വിശ്വാസികളായാണ് തങ്ങള്‍ ശബരിമല കയറാനെത്തുന്നതെന്ന് മനിതി നേതാവ് സെല്‍വി പ്രതികരിച്ചു.എന്തുവന്നാലും മല കയറുമെന്ന നിലപാടാണ് മനിതി സംഘടന പ്രതിനിധികള്‍ പങ്കുവയ്ക്കുന്നത്.കേരള തമിഴ്നാട് പോലീസ് സംരക്ഷണം ഉറപ്പുവരുത്തിയതായും അവര്‍ പറഞ്ഞു.
എന്നാല്‍ ഒരു കാരണവശാലും യുവതികള്‍ മല കയറില്ലെന്നാണ് കെപി ശശികല പറയുന്നത്.ഇതുവരെ എത്തിയവരൊക്കെ മല കയറാതെ മടങ്ങിയതു പോലെ മനിതി സംഘവും മടങ്ങും.അയ്യപ്പന് തന്നെ ഇവരെ മടക്കി അയക്കാനുള്ള വഴി കാണുമെന്നും ശശികല പറഞ്ഞു.നാമജപ പ്രതിഷേധമടക്കം നടത്താനാണ് ഹിന്ദു ഐക്യവേദിയടക്കമുള്ള സംഘടനകളുടെ തീരുമാനം.