മുംബൈ:മനുഷ്യവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനു തെളിവുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍.കൃതൃമായ തെളിവുകള്‍ ശേഖരിച്ചാണ് അറസ്റ്റ് നടത്തിയതെന്നും തെളിവുകള്‍ കോടതിയില്‍ നല്‍കുമെന്നും മഹാരാഷ്ട്ര പോലീസ് പറഞ്ഞു.രാജ്യത്തെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഫാസിസ്റ്റ്വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തതിനാണ് വരവര റാവു,അരുണ്‍ ഫെരേര,വെര്‍ണന്‍ ഗൊണ്‍സാലസ് എന്നിവരെ അറസ്റ്റ്ചെയ്തതെന്നും പൊലീസ് പറയുന്നു.കൊറേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയെ തുടര്‍ന്നുണ്ടായ കലാപത്തിന്റെ ഉത്തരവാദിത്തം ആരോപിച്ചാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഇടതുചിന്തകരെയും അറസ്റ്റ്ചെയ്തതെന്നാണ് മഹാരാഷ്ട്ര പൊലീസ് നേരത്തെ പറഞ്ഞത്.എന്നാല്‍,പുണെ കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കലാപത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പരാമര്‍ശിച്ചിട്ടില്ല.
അറസ്റ്റിലായവര്ക്കതിരെ തെളിവുകളില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് അറസ്റ്റിലായ മനുഷ്യാവകാശപ്രവര്‍ത്തകന്‍ വെര്‍ണണ്‍ ഗോല്സാവിന്റെ ഭാര്യയും മലയാളിയുമായ സൂസന് എബ്രഹാം പറഞ്ഞു.കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്ന ജനവികാരം വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് അറസ്റ്റ് നാടകമെന്നും ആരോപണമുണ്ട്.
അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം തുടരുകയാണ്.ഡല്‍ഹിയില്‍ രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക, ബഹുജന, വര്‍ഗസംഘടന പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു.ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച പരിപാടിക്ക് ജന്ഏക്താ ജന്അധികാര് ആന്ദോളന് നേതൃത്വം നല്കി.ജെഎന്‍യു വിദ്യാര്‍ഥികളും ആംആദ്മി പാര്‍ടി പ്രവര്‍ത്തകരും പ്രതിഷേധസംഗമത്തിനു പിന്തുണയുമായെത്തി.
