തിരുവനന്തപുരം:ബന്ധുനിയമന വിവാദം വീണ്ടും ചര്‍ച്ചയാക്കി മന്ത്രി കെ ടി ജലീലിനെതിരെ സഭയില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. നിയനവുമായി ബന്ധപ്പെട്ട് സഭയെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.കെ ടി അദീബിന്റെ നിയമനത്തില്‍ ചട്ടം പാലിച്ചിട്ടില്ലെന്ന് മന്ത്രി കെ ടി ജലീല്‍ നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിരുന്നു.എന്നാല്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ കെ മുരളീധരന്റെ അടിയന്തരപ്രമേയനോട്ടീസിനു നല്‍കിയ മറുപടിയില്‍ മന്ത്രിയുടെ ഭാഗത്തു നിന്ന് ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.മുഖ്യമന്ത്രിയുടെ മറുപടി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാട്ടിയാണ് പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നല്‍കിയത്.
പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നതതല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധസമിതിയുടെ ശുപാര്‍ശ ആവശ്യമാണെന്നും എന്നാല്‍ കെ ടി അദീബിന്റെ നിയമനത്തില്‍ ചട്ടം പാലിച്ചിട്ടില്ലെന്നും മന്ത്രിയുടെ മറുപടിയില്‍ പറയുന്നു.ഇന്റര്‍വ്യൂവിന് അദീബ് പങ്കെടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
ശബരിമല വിഷയവും മറ്റും സജീവമായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതിനാല്‍ ബന്ധു നിയമന വിവാദത്തില്‍ സര്‍ക്കാര്‍ രക്ഷപ്പെട്ടു നില്‍ക്കുകയായിരുന്നു.എന്നാല്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് വീണ്ടും ജലീലിനെതിരെ രംഗത്തെത്തിയിരുന്നു. ബന്ധു നിയമന വവാദത്തില്‍ ജലീല്‍ സുരക്ഷിതനായി നില്‍ക്കുന്നത് കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയാണെന്ന് പികെ ഫിറോസ് ആരോപിച്ചിരുന്നു. ജലീലിന്റെ വകുപ്പില്‍ മുന്‍ സിപിഎം എംഎല്‍എയുടെ ബന്ധുവിനെ നിയമിച്ചത് കോടിയേരി അറിവോടെയായിരുന്നെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജലീല്‍ കോടിയേരിയെ ഭീഷണിപ്പെടുത്തുന്നതെന്നും ഫിറോസ് പറഞ്ഞിരുന്നു.