ദില്ലി:മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ ഉടമകള്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജികളില്‍ ഇടപെടേണ്ടെന്നാണ് സുപ്രീംകോടതിയുടെ തീരുമാനം. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കഴിഞ്ഞയാഴ്ച ഫ്‌ളാറ്റുടമകള്‍ നല്‍കിയ റിട്ട് ഹര്‍ജിയും കോടതി തള്ളിയിരുന്നു. തീരദേശനിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവില്‍ മാറ്റം വരുത്താനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു . കോടതിയെ കബളിപ്പിക്കാനാണ്അഭിഭാഷകരും ഉടമകളും ചേര്‍ന്ന് ശ്രമിക്കുന്നതെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ആരോപിച്ചത്.
അനധികൃത ഫ്‌ളാറ്റുകള്‍ ഒരു മാസത്തിനകം പൊളിച്ചു നീക്കണമെന്ന് മേയ് 8 നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് ആദ്യ ഉത്തരവില്‍ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.ഹോളി ഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്,എന്നിവരുടേതടക്കം മുന്നൂറ്റമ്പതോളം ഫ്‌ളാറ്റുകളാണ് പൊളിച്ചു നീക്കേണ്ടത്.