മരട് : തീരദേശ നിയമം ലഘിച്ച കേസിൽ പൊളിക്കൽ ഭീഷണി നേരിടുന്ന മരടിലെ ഫ്ലാറ്റ് നിവാസികൾക്ക് സർക്കാർ നൽകുന്ന പ്രത്യേക പരിഗണന ശരിയല്ല എന്ന് വി എസ് അച്യുതാനന്ദൻ .പുനരധിവാസം നൽകേണ്ട നിരവധി ആളുകളുടെ അപേക്ഷ സർക്കാരിന് മുന്നിലുണ്ട് .അവരെക്കാൾ പരിഗണന മരടിലെ ഫ്ലാറ്റ് നിവാസികൾക്ക് നൽകുന്നത് ശരിയല്ല എന്നും വി എസ് പറഞ്ഞു .
ഫ്ലാറ്റിൽ നിന്നും പുറത്തേക്കു പോകുന്നവർക്ക് സർക്കാർ പ്രത്യേക പരിഗണനയാണ് ഇപ്പോൾ നൽകുന്നത്.മന്ത്രിസഭായോഗം പ്രത്യേക പാക്കേജ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് .
ജോൺ ബ്രിട്ടാസിനെ കൂടാതെ സർക്കാരിനെ സ്വാധീനിക്കാനാകുന്ന പല വി ഐ പികൾക്കും മരടിൽ ഫ്ലാറ്റുള്ളതിനാലാണ് ഈ പരിഗണന എന്നതാണ് ഈ ആരോപണങ്ങൾ നൽകുന്ന പരോക്ഷ സൂചന .