മരട് : തീരദേശനിയമം ലംഘിച്ചു എന്ന് സുപ്രീം കോടതി കണ്ടെത്തിയ മരട് ഫ്ലാറ്റ് സാമുച്ഛയം പൊളിക്കുന്നതുമായി ബന്ധപ്പെട്ടു 35o ലേറെ കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ് .ആശങ്കയ്ക്ക് ആക്കം കൂട്ടുന്ന വിവരങ്ങളാണ് പുതുതായി പുറത്തുവരുന്നത് കെട്ടിടത്തിന് താൽക്കാലിക നമ്പർ മാത്രമേ നൽകിയിട്ടുള്ളൂ എന്നാണ് നഗരസഭയിൽ നിന്നും ലഭിക്കുന്ന വിവരം .വിഷയത്തിൽ കേന്ദ്രമന്ത്രിസഭ ഇടപെടില്ല എന്നതാണ് പുതിയ വിവരം .സുപ്രീം കോടതി ആവശ്യപ്പെടാതെ വിഷയത്തിൽ എങ്ങനെ അഭിപ്രായം പറയും എന്ന സാങ്കേതികത്വവും കേന്ദ്രം പറയുന്നു .കേരളത്തിലെ നിരവധി എം പി മാർ പ്രശ്നത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ചിരുന്നു .
അതിനിടെ മരട് ഫ്ലാറ്റ് പ്രശ്നം പഠിച്ചു റിപ്പോർട് തയ്യാറാക്കാൻ സംസ്ഥാനം നിയോഗിച്ച മൂന്നംഗ കമ്മിറ്റി കാര്യക്ഷമമായല്ല പ്രവർത്തിച്ചത് എന്നാരോപിച്ചു ഫ്ലാറ്റ് നിർമ്മാതാക്കളായ ജെയിൻ കൺസ്ട്രക്ഷൻസ് രംഗത്തെത്തി .ഇപ്പോൾ സുപ്രീം കോടതി ആരോപണവിധേയമായ ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടതും മൂന്നംഗ കമ്മറ്റി കാര്യങ്ങൾ ശരിയായി വിശദീകരിക്കാത്തതിനാലാണ് എന്നും ആക്ഷേപമുണ്ട് .