തിരുവനന്തപുരം:വിവിധ പാര്‍ട്ടികളില്‍ നിന്നും 18,600 പേര് ബിജെപിയിലെത്തിയെന്ന സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. പുതിയതായി എത്തിയവരുടെ നേതൃസംഗമം ഇന്ന് നടക്കും.കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ ബിജെപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി മുരളീധര റാവു നേതൃസംഗമം ഉദ്ഘാടനം ചെയ്യും. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപി കൈക്കൊണ്ട നിലപാടുകളോടുള്ള ആഭിമുഖ്യം കൊണ്ടാണ് മറ്റു പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ ബിജെപിയിലെത്തിയതെന്നാണ് നേതാക്കള്‍ പറയുന്നത്.
നേതൃസംഗമത്തിനായി തലസ്ഥാനത്തെത്തുന്ന ദേശീയ നേതാക്കള്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ നിരാഹാരം സമരം നടത്തുന്ന ശോഭാ സുരേന്ദ്രനെ സന്ദര്‍ശിക്കും. ശോഭാ സുരേന്ദ്രന്റെ നിരാഹാര സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടക്കുകയാണ്.