നിലയ്ക്കല്‍:മണ്ഡലകാലം തീരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ രണ്ടു യുവതികള്‍ കൂടി ശബരിമല ദര്‍ശനം നടത്താനാവതെ തിരിച്ചിറങ്ങി.ഒരു തവണ എത്തിയിട്ട് പ്രതിഷേധത്തേത്തുടര്‍ന്ന് മടങ്ങിപ്പോയ രേഷ്മ നിശാന്തും ഷാനിലയുമാണ് ഇന്നും തിരിച്ചുപോയത്.ശബരിമല ദര്‍ശനം നടത്താനുള്ള അവസാന ദിവസമായ ഇന്ന് ഇവര്‍ക്ക് പ്രത്യേക സുരക്ഷ നല്‍കാനാവില്ലെന്നും മല കയറിയാല്‍ പ്രതിഷേധം ശക്തമാകുമെന്നും അറിയിച്ച് പോലീസ് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ നിലയ്ക്കലില്‍ എത്തിയ രേഷ്മ,ഷാനില എന്നിവരെ അവിടെ വച്ച് തന്നെ പൊലീസ് തടഞ്ഞ് കണ്ട്രോള് റൂമിലേക്ക് മാറ്റി.ദര്‍ശനം നടത്തിയിട്ടേ തിരിച്ചുപോവുകയുള്ളെന്ന് ഇവര്‍ അറിയിച്ചെങ്കിലും പോലീസ് ഇവരെ എരുമേലിയിലേക്ക് തിരിച്ചയച്ചു.
പോലീസ് തങ്ങളെ പറഞ്ഞുപറ്റിച്ചെന്നു നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മ പ്രതികരിച്ചു.ഉന്നത രാഷ്ട്രീയ നേതാക്കളുടെയും പോലീസിന്റേയും ഉറപ്പിലാണ് യുവതികള്‍ എത്തിയതെന്നും എന്നാല്‍ പൊലീസ് പതിവ് നാടകം കളിക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു.ഇന്നു തന്നെ കൂടുതല്‍ യുവതികളുമായി മല കയറാനെത്തുമെന്നും ഇവര്‍ പറയുന്നു.