തവനൂര്‍:മലപ്പുറത്ത് തവനൂരില്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു.കൃഷ്ണമോഹന്,വേലായുധന്,ശ്രീദേവിയമ്മ,കാളിയമ്മ എന്നിവരാണ് മരിച്ചത്.വാര്‍ദ്ധക്യസഹജമായ അസുഖം മൂലമുള്ള മരണമെന്നാണ് വൃദ്ധസദനത്തിലെ ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്.തിടുക്കപ്പെട്ട് മൃതദേഹങ്ങള്‍ സംസ്കരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.സംഭവത്തില്‍ മനുക്ഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.മൂന്നാഴ്ചയ്ക്കകം സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാനും മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.
ഇവിടെ അഞ്ചുപേര്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്.എന്നാല്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ സൂപ്രണ്ട് തയ്യാറാവാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ വൃദ്ധസദനത്തിനു മുന്നില്‍ പ്രതിഷേധം തുടരുകയാണ്.
ഇവിടത്തെ മരണങ്ങള് ആരെയും അറിയിക്കുന്നില്ലെന്നും തിടുക്കത്തില്‍ സംസ്കരിക്കാന്‍ കൊണ്ടുപോകുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും നാട്ടുകാര്‍ പറയുന്നു.