കൊടുങ്ങല്ലൂര്‍:യൂണിഫോമില്‍ മല്‍സ്യവില്‍പ്പന നടത്തിയതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളുടെ തല്ലും തലോടലുമേറ്റ വിദ്യാര്‍ത്ഥിനി ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു.കൊടുങ്ങല്ലൂരില്‍ വെച്ചായിരുന്നു അപകടം.നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനാന്റെ പരിക്ക് ഗുരുതരമല്ല.
തൊടുപുഴ അല്‍അസ്ഹര്‍ കോളജിലെ മൂന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയായ ഹനാന്‍ യൂണിഫോമില്‍ മല്‍സ്യവില്‍പ്പന നടത്തിയതിനെത്തുടര്‍ന്നാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്.എന്നാല്‍ പെണ്‍കുട്ടി മീന്‍ കച്ചവടം നടത്തിയത് സിനിമയുടെ പ്രൊമോഷനാണെന്നും മറ്റും പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ പലരും അപമാനിച്ചിരുന്നു.എന്നാല്‍ മുഖ്യമന്ത്രിയടക്കം ഹനാനെ പിന്തുണക്കുകയും എല്ലാ സഹായങ്ങളും സംരക്ഷണവും ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.