ചെറുതോണി:മഴ ശക്തി പ്രാപിച്ച് നീരൊഴുക്ക് കൂടുന്ന സാഹചര്യ ഇടുക്കി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു.ഇന്നലെ ഒന്നും അഞ്ചും ഷട്ടറുകള്‍ അടച്ചിരുന്നു.പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 2397.16 അടിയാണ്.വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ സംഭരണിയിലേക്ക് നീരൊഴുക്ക് കൂടിയിരുന്നു.തുടര്‍ന്ന് അണക്കെട്ടിന്റെ അടച്ച ഒരു ഷട്ടര്‍ ഉച്ചയ്ക്ക് ശേഷം തുറന്നു.നീരൊഴുക്ക് വീണ്ടും കൂടിയതോടും അഞ്ചാമത്തെ ഷട്ടറും തുറക്കുകയായിരുന്നു.