തിരുവനന്തപുരം:മസാലബോണ്ടിലെ സര്‍ക്കാര്‍ നടപടികള്‍ ദുരൂഹമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടായ ശേഷം താലികെട്ടുന്നത് പോലെയാണ് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ മുഖ്യമന്ത്രി മണിയടിച്ചതെന്നും മസാല ബോണ്ടില്‍ നിയമസഭയില്‍ നടന്ന പ്രത്യേക ചര്‍ച്ചയില്‍ ചെന്നിത്തല പരിഹസിച്ചു.
എസ് എന്‍ സി ലാവ്ലിന് കമ്പനിയില്‍ 20 ശതമാനം ഷെയര്‍ സി ഡി പി ക്യുവിന് ഉണ്ട്.ലാവ്ലിന് കമ്പനിയെ സഹായിക്കാന്‍ എന്ത് പ്രതിബദ്ധതയാണ് മുഖ്യമന്ത്രിക്കുള്ളത്. കേരളത്തെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ കൂട്ട് നിന്നത്.
മസാല ബോണ്ടിലെ വ്യവസ്ഥകള്‍ ദുരൂഹമാണെന്നും സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതുകൊണ്ട് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും കെഎസ് ശബരീനാഥന് എംഎല്‍എ അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെടുകയായിരുന്നു.
ലണ്ടനില്‍ മുഖ്യമന്ത്രി അടിച്ചത് മരണമണിയാണെന്ന് കെ.എസ് ശബരിനാഥന് പറഞ്ഞു .കിഫ്ബി രേഖകള്‍ നിയമസഭയുടെ മേശപ്പുറത്ത് വെക്കണം, സി.ഡി.പി.ക്യൂ(ഇഉജഝ)വിന് നേരിട്ട് കരാര്‍ കൊടുത്തതും കണ്ണൂരിലെ വ്യവസായ പാര്‍ക്കും തമ്മില്‍ ബന്ധമുണ്ടോയെന്നും പ്രതപക്ഷം സംശയം പ്രകടിപ്പിച്ചു.