ദില്ലി : രാഷ്ട്രപിതാവിന്റെ ഒരാഴ്ച നീണ്ടുനിൽക്കുന്ന 150-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 ന് കോൺഗ്രസ് നേതാക്കൾ പദയാത്ര നയിക്കും.കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ദില്ലിയിൽ പദയാത്രയ്ക്ക് നേതൃത്വം നൽകും .ദില്ലിയിലെ കോൺഗ്രസ് ഓഫീസിൽ നിന്നും രാജ്ഘട്ടിലേക്കു നടത്തുന്ന പദയാത്ര സോണിയ നയിക്കും .
രാഹുൽ ഗാന്ധി വാർധയിലെ സേവാഗ്രാമിൽ നടക്കുന്ന മാർച്ചിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിൽ നടക്കുന്ന പദയാത്രയ്ക്ക് നേതൃത്വം നൽകും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പുറത്തിറക്കിയ നിർദ്ദേശമനുസരിച്ചു
ഒക്ടോബർ രണ്ടിന് പദയാത്രകൾ സംഘടിപ്പിക്കാനും , ഒരാഴ്ച നീണ്ടുനിൽക്കുന്ന (ഒക്ടോബർ 2 മുതൽ 9)പ്രചാരണ പരിപാടി സംഘടിപ്പിക്കാനും . പദയാത്രയിൽ മഹാത്മാഗാന്ധിയുടെ ചിത്രം പതിച്ച തൊപ്പികൾ ധരിക്കാനും മഹാത്മാവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന തരം പരിപാടികൾ സംഘടിപ്പിക്കാനും സംസ്ഥാന കമ്മറ്റികൾക്കു നിർദ്ദേശമുണ്ട്.