മുംബൈ:മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും ശിവസേനയും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ എൻസിപി തലവൻ ശരദ് പവാർ തിങ്കളാഴ്ച ദില്ലിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും.ഔദ്യോഗികമായി ഇരുനേതാക്കളും കൂടിക്കാണുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സംസാരിക്കാൻ ആണെങ്കിൽ കൂടി നിലവിലെ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താനുള്ള ശ്രമത്തിൽ ശിവസേനയെ പിന്തുണയ്ക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യുമെന്നത് തീർച്ചയാണ്.



ശിവസേനയുമായി സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകൾ തുറന്ന് കാണണമെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ കോൺഗ്രസ്സ് ഹൈക്കമാണ്ടിനെ അറിയിച്ചിട്ടുണ്ട്.എന്നാൽ വിലപേശൽ സാധ്യതകൾ നിലനിർത്താനും ബി ജെ പി നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാനും ശിവസേന എൻ സി പിയെയും കോൺഗ്രസ്സിനെയും ഉപയോഗിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.