തിരുവനന്തപുരം:ജലവിഭവ വകുപ്പ് മന്തി മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയും.പകരം ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകും.ജെ ഡിഎസ് ജനറല്‍ ദേശീയ സെക്രട്ടറി ഡാനിഷ് അലിയാണ് ഇക്കാര്യം അറിയിച്ചത്.തീരുമാനം മാത്യു ടി തോമസ് അംഗീകരിച്ചെന്നും ഡാനിഷ് അലി പറഞ്ഞു.
രണ്ടരവര്‍ഷം മന്ത്രിപദം പങ്കുവെയ്ക്കണമെന്നതായിരുന്നു ജെഡിഎസിലെ മുന്‍ധാരണ. ഇതനുസരിച്ചാണ് ദേശീയ നേതൃത്വം തീരുമാനമെടുത്തത്. മന്ത്രിസ്ഥാനത്തിലെ മാറ്റം സംബന്ധിച്ച തീരുമാനം എല്‍ഡിഎഫ് കണ്‍വീനറെ അറിയിച്ചതായും ഡാനിഷ് അലി പറഞ്ഞു.