ന്യൂഡൽഹി : മാധ്യമങ്ങളുടെ അഭിപ്രായ സ്വന്തന്ത്ര്യം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം. പി പറഞ്ഞു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ദിവസവും രാജ്യത്തിന്റെ മതേതരത്വത്തിന് മുറിവേൽക്കുന്നു.
അഭിപ്രായം പറയുന്ന മാധ്യമങ്ങളെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജന്തർ മന്ദറിലെ പ്രതിഷേധങ്ങൾ നിരോധിച്ച സർക്കാർ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമാണ് സർക്കാർ നിഷേധിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.