കൊച്ചി: നോട്ട് നിരോധനവും മറ്റ് സാമ്പത്തിക പരിഷ്‌കാരങ്ങളും കാരണമുണ്ടായ മാന്ദ്യത്തില്‍നിന്ന് ഇന്ത്യന്‍ സന്പദ്‌വ്യവസ്ഥ ഉടനെയെങ്ങും കരകയറില്ലെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ.മന്‍മോഹന്‍ സിംഗ്. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വര്‍ദ്ധിക്കുന്നത് ഒട്ടും ആശാവഹമല്ലെന്നും ഇപ്പോള്‍ത്തന്നെ രാജ്യത്ത് സാമ്പത്തിക അസമത്വം കൂടി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം സെന്റ് തെരേസാസ് കോളജില്‍ സംഘടിപ്പിച്ച സാമ്പത്തികകാര്യ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള റേറ്റിംഗ് കന്പനിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയതില്‍ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മതിമറക്കരുതെന്നും സമ്പദ്‌വ്യവസ്ഥ അപകടകാലം തരണം ചെയ്തിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുന്നതിനുള്ള നടപടി നോട്ട് നിരോധനമായിരുന്നില്ല. ഭൂനികുതി അടക്കമുള്ള നികുതികള്‍ ലഘൂകരിച്ചിരുങ്കില്‍ ഫലം മറ്റൊന്നായാനേ. തൊഴിലില്ലായ്മ വര്‍ദ്ധിച്ചതും നോട്ട് നിരോധനത്തിന്റെ ആഘാതമാണെന്ന് മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു.