ഗാന്ധിനഗര്‍:പന്ത്രണ്ടാം തീയതി കോണ്‍ഗ്രസില്‍ ചേരുമെന്ന് ഗുജറാത്തിലെ പട്ടേല്‍ സംവരണ സമരനേതാവ ഹാര്‍ദിക് പട്ടേല്‍. അഹമ്മദാബാദില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങിലായിരിക്കും ഔപചാരിക പ്രഖ്യാപനമെന്നും ഹാര്‍ദിക് പട്ടേല്‍ ട്വിറ്റര്‍ കുറിപ്പിലൂടെ അറിയിച്ചു.
ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേരുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയെന്നതാണ് രാഷ്ട്രീയപ്രവേശനത്തിന്റെ ലക്ഷ്യം.
ബിജെപിയുടെ സിറ്റിംഗ സീറ്റായ ജാംനഗര്‍ മണ്ഡലത്തില്‍ ഹാര്‍ദിക് ജനവിധി തേടുമെന്നും സൂചനയുണ്ട്.
അഹമ്മദാമ്മദാബാദില് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കുന്നതിനോടനുബന്ധിച്ചാണ് ഹാര്‍ദിക് പട്ടേലിന് അംഗത്വം നല്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നത്.കോണ്‍ഗ്രസിന്റെ മുന്‍നിരനേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.
