മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ലൂസിഫര്‍ സൂപ്പര്‍ ഹിറ്റായി നൂറു കോടി ക്ലബില്‍ ഇടംപിടിച്ചതിനു പിന്നാലെ മമ്മൂട്ടിയുടെ മധുരരാജയും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാകുമെന്ന് പ്രേക്ഷകര്‍ വിധിയെഴുതിക്കഴിഞ്ഞു.റിലീസ് ചെയ്ത ദിവസത്തിലെ കലക്ഷനില്‍ സിനിമ റെക്കോര്‍ഡ് ഇടുമെന്ന സൂചനയാണ് പുറത്തുവന്നിട്ടുള്ളത്.നിറഞ്ഞ സദസ്സുകളിലാണ് മധുരരാജ ഓടുന്നത്.പലയിടങ്ങളിലേയും അഡ്വാന്‍സ് ബുക്കിംഗുകളും നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.260 ലധികം സെന്ററുകളിലായാണ് ചിത്രം റിലീസ് ചെയ്തത്.
പുലിമുരുകനെന്ന മാസ് ചിത്രമൊരുക്കിയ വൈശാഖ് പോക്കിരിരാജയുടെ രണ്ടാം ഭാഗം കൊലമാസ്സാക്കി.ഗ്രാഫിക്സും ആക്ഷനും അതിന്റെ എല്ലാ മികവുകളോടെയും മധുരരാജയില്‍ കണ്ടറിയാമെന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.മമ്മൂട്ടിയുടെ മാസ് ഡയലോഗുകളും വൈകാരികമായ നിമഷങ്ങളും പ്രേക്ഷകഹൃദയം കവര്‍ന്നു.മമ്മൂട്ടി ആരാധകരെ ആവേശം കൊള്ളിപ്പിക്കുന്ന തകര്‍പ്പന്‍ സംഘട്ടന രംഗങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തെ മാസാക്കി.
പുലിമുരുകനിലെ തന്റെ വിജയക്കൂട്ടുകെട്ടിനെ മധുരരാജയിലും വൈശാഖ് ഒപ്പം നിര്‍ത്തി.പീറ്റര്‍ ഹെയ്ന് എന്ന മാസ്റ്ററിന്റെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം.പുലിമുരുകനിലെ ഡാഡി ഗിരിജയെ അവതരിപ്പിച്ച ജഗപതി ബാബു അതി ശക്തനായ ഒരു വില്ലന്‍ കഥാപാത്രമായി മധുരരാജയില്‍ എത്തുന്നു.തമിഴ്നടന്‍ ജയ് അവതരിപ്പിക്കുന്ന ചിന്നന്,അനുശ്രീയുടെ വാസന്തി എന്നിവരും അസാധാരണ പ്രകടനമാണ് നടത്തിയിരിക്കുന്നത്.ഷംന കാസിം, സലീം രാജ്, നെടുമുടിവേണു, വിജയരാഘവന്, സിദ്ദിഖ് തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആദ്യദിനം തീയറ്ററുകളെ പൂരപ്പറമ്പാക്കിയ മധുരരാജയുടെ വിജയക്കുതിപ്പ് വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകും.