തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് വൈദ്യപരിശോധനയ്ക്ക് പോയതാണെന്നും അതുകൊണ്ട് ഭരണസ്തംഭനമുണ്ടാകില്ലെന്നും വ്യവസായമന്ത്രി ഇ പി ജയരാജന് പറഞ്ഞു.എല്ലാ ജില്ലകളിലും ഓരോ മന്ത്രിമാരെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും ആവശ്യമായ സഹായം നല്‍കാനും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച എല്ലാ കാര്യങ്ങളും അതുപോലെ തന്നെ നടക്കുന്നുണ്ട്.നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നാല്‍ അതിനും തടസമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.മുഖ്യമന്ത്രി പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല.എല്ലാ മന്ത്രിമാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും.
ലോകത്താകമാനമുള്ള മലയാളികളില്‍ നിന്നും കേരളത്തിനായി സഹായം ലഭിക്കുന്നതിനായി വിദേശത്തേക്ക് പോകുന്നതാണ് ഗുണകരം എന്നാണ് സര്‍ക്കാര്‍ മനസിലാക്കിയിട്ടുള്ളത്.അതിനാല്‍ വിദേശസഹായത്തിനായി മന്ത്രിമാര്‍ വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.